ബലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം പാക് വ്യോമപാതയിലൂടെ ആദ്യമായി പറന്ന് മോദി

By mathew.22 08 2019

imran-azhar

 

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ വ്യോമപാതയിലൂടെ വീണ്ടും പറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം ഇതാദ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് വ്യോമപാതയിലൂടെ പറക്കുന്നത്. ഉഭയകക്ഷി ചര്‍ച്ചയ്ക്കായി ഫ്രാന്‍സിലേക്ക് പോകുന്നതിനിടെയാണ് പാകിസ്ഥാന്‍ വ്യോമപാതയിലൂടെ പ്രധാനമന്ത്രി വ്യാഴാഴ്ച വിമാനത്തില്‍ സഞ്ചരിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 26 ന് നടന്ന ബലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം ഈ വ്യോമപാതയിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഫെബ്രുവരി 14 ന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയെന്നോണമാണ് പാകിസ്ഥാനിലെ ബലാക്കോട്ടിലെ ഭീകരവാദികളുടെ ക്യാമ്പുകള്‍ക്ക് നേരെ വ്യോമസേന ആക്രമണം നടത്തിയത്.

ഫ്രാന്‍സ്, യു.എ.ഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുക. ഫ്രാന്‍സിലെത്തുന്ന മോദി വിവിധ വിഷയങ്ങളില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാര്‍കോണുമായി ചര്‍ച്ച നടത്തും. ഫ്രാന്‍സിലെ ഇന്ത്യന്‍ സമൂഹത്തെയും മോദി അഭിസംബോധന ചെയ്യും. ശനിയാഴ്ച മോദി ബഹ്റൈനിലേക്ക് തിരിക്കും.

 

 

OTHER SECTIONS