പ്രധാനമന്ത്രി സെപ്റ്റംബർ 27ന് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും

By Chithra.11 09 2019

imran-azhar

 

ന്യൂ ഡൽഹി : യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി സെപ്റ്റംബർ 27ന് സമ്മേളനത്തിൽ പ്രസംഗിക്കും. 27ന് രാവിലെയുള്ള ഉന്നതതല സെഷനിലാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്നത്.

 

സെപ്റ്റംബർ 24 മുതൽ 30 വരെയാണ് പൊതുസഭ ചേരുന്നത്. അന്ന് തന്നെയാണ് ആഗോള നേതാക്കളെ അഭിസംബോധന ചെയ്‌തുകൊണ്ട് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സംസാരിക്കുന്നത്. യു എൻ ജി എ സമ്മേളനത്തിലാണ് ഇമ്രാൻ ഖാൻ സംസാരിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി സംസാരിക്കുന്നതിന്റെ തൊട്ടുപിന്നാലെയാണ് ഇമ്രാൻ ഖാൻ സംസാരിക്കുന്നത്.

OTHER SECTIONS