സൗദി അറേബ്യ സന്ദര്‍ശിക്കാനൊരുങ്ങി ഇന്ത്യന്‍ പ്രധാനമന്ത്രി

By mathew.22 10 2019

imran-azhar

 

ദുബായ്: സൗദി അറേബ്യ സന്ദര്‍ശിക്കാനൊരുങ്ങി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം 29നാണ് മോദി സൗദി അറേബ്യയിലെത്തുന്നത്.

 

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ നടക്കുന്ന വാര്‍ഷിക നിക്ഷേപക ഫോറത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മോദി എത്തുന്നത്. സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മോദി സൗദിയിലേക്ക് പോകുന്നത്. ഇന്ത്യയില്‍ 10,000 കോടി ഡോളറിന്റെ (ഏഴുലക്ഷം കോടി രൂപ) നിക്ഷേപം നടത്താന്‍ സൗദി നേരത്തേ സന്നദ്ധത അറിയിച്ചിരുന്നു. ഇതു കൂടി കണക്കിലെടുത്താവും മോദിയുടെ സന്ദര്‍ശനം. ഈ മാസം 29 മുതല്‍ 31 വരെയാണ് സൗദിയില്‍ നിക്ഷേപക ഫോറം സമ്മേളനം നടക്കുന്നത്.

 

OTHER SECTIONS