കരിപ്പൂർ വിമാന ദുരന്തം; പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് മോദി

By Sooraj Surendran.08 08 2020

imran-azhar

 

 

ന്യൂ ഡൽഹി: കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനം തകർന്നുണ്ടായ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ മോദി ട്വിറ്ററിൽ കുറിച്ചു. വേണ്ട എല്ലാ സഹായ സഹകരണവുമായി അധികൃതർ അപകടസ്ഥലത്തുണ്ടെന്നും മോദി ട്വിറ്ററിൽ കുറിച്ചു. അപകടത്തിൽ വിമാനത്തിന്റെ പൈലറ്റ് കാപ്റ്റന്‍ ദീപക് വസന്ത്സാഥെ അടക്കം 19 പേരാണ് മരിച്ചത്. യാത്രക്കാരും ജീവനക്കാരുമടക്കം 173 യാത്രക്കാർ പരിക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

 

OTHER SECTIONS