മോ​ദി​യെ വ​ധി​ക്കാ​മെ​ന്ന് ഫേ​സ്ബു​ക്ക് പോ​സ്റ്റ്; യു​വാ​വ് അ​റ​സ്റ്റി​ൽ

By uthara.29 03 2019

imran-azhar

 

ജയ്‌പുർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാമെന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട യുവാവ് അറസ്റ്റിൽ . രാജസ്ഥാൻ സ്വദേശിയായ നവീൻകുമാർ യാദവ്(31) ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഉള്ള ക്വട്ടേഷൻ ഏറ്റെടുക്കാൻ തയാറാണെന്ന് ഫേസ്ബുക് പോസ്റ്റ് ഇട്ടത് .മോദിയെ കൊല്ലാൻ നല്ലൊരു പദ്ധതിയുണ്ട് എന്നും ട്ടേഷൻ നൽകാൻ ആരെങ്കിലുമുണ്ടോ എന്നുമായിരുന്നു യുവാവ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് .

 

യുവാവ് പോസ്റ്റ് വിവാദമായതോടെ പിൻവലിക്കുകയും ചെയ്തു . യുവാവിന് എതിരെ പ്രകോപനകരമായ പ്രസ്താവന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് . മോദിയുടെ പ്രവർത്തനങ്ങൾ നിരാശജനകമായ സാഹചര്യത്തിലാണ് ഇത്തരം ഒരു പോസ്റ്റ് ഇട്ടത് എന്ന് യുവാവ് പറഞ്ഞു .
.

OTHER SECTIONS