ഐ നീഡ് ജസ്റ്റിസ് എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്; ഭര്‍തൃവീട്ടിലെ കടുത്ത പീഡനങ്ങള്‍

By vidya.01 12 2021

imran-azhar

 

ആലുവ: നിയമ വിദ്യാര്‍ഥിനി മൊഫിയാ പര്‍വീണിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ വ്യക്തമാക്കുന്നത് ഭര്‍തൃവീട്ടില്‍ നേരിട്ട പീഡനങ്ങള്‍.ഒരു മാസം മുമ്പാണ് മൊഫിയ ഇന്‍സ്റ്റഗ്രാമില്‍ ഒരു പേജ് ആരംഭിച്ചത്. ഭര്‍ത്താവ് സുഹൈലിന്റെ വീട്ടില്‍നിന്ന് പീഡനം ഏറ്റുവാങ്ങുന്ന കാര്യം മൊഫിയ സഹപാഠികളുമായി പങ്കുവെച്ചിരുന്നു.

 

മൊഫിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് സുഹൃത്തുക്കള്‍ സ്‌കീന്‍ ഷോട്ട് എടുത്ത് സൂക്ഷിക്കുകയായിരുന്നു. പിന്നീട് സുഹൃത്തുക്കള്‍ പോലീസിന് കൈമാറി.

 

ഭര്‍ത്താവും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നു, വിവാഹമോചനത്തിനായി ഒപ്പിടാന്‍ പ്രേരിപ്പിക്കുന്നു തുടങ്ങിയ കാര്യങ്ങളും മൊഫിയയുടെ സുഹൃത്തുക്കള്‍ പുറത്തുവിട്ട സ്‌ക്രീന്‍ ഷോട്ടുകളിലുണ്ട്.

 


മൊഫിയ ഏറ്റുവാങ്ങുന്ന കൊടിയ പീഡനം പുറംലോകം അറിയണമെന്ന ഉദ്ദേശത്തോടെയാണ് 'ഐ നീഡ് ജസ്റ്റിസ്' എന്ന പേരിലൊരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുന്നത്. അതില്‍ ആദ്യ പോസ്റ്റ് എനിക്ക് നീതി വേണം എന്നതാണ്.

 

കേസില്‍ മൊഫിയയുടെ ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (27), ഭര്‍തൃമാതാവ് റുഖിയ (55), ഭര്‍തൃപിതാവ് യൂസഫ് (63) എന്നിവരെയാണ് പോലീസ് ചോദ്യംചെയ്യുന്നതിനും തെളിവെടുപ്പിനുമായി മൂന്നുദിവസം കസ്റ്റഡിയില്‍ വാങ്ങിയത്. റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല.

 

OTHER SECTIONS