സമാധാനത്തിന് ആഹ്വാനം ചെയ്ത് മോഹൻ ഭഗവത്

By Chithra.09 11 2019

imran-azhar

 

ന്യൂ ഡൽഹി : സുപ്രീം കോടതി ഇന്ന് അയോദ്ധ്യ കേസിൽ വിധി പുറപ്പെടുവിക്കുന്ന പശ്ചാത്തലത്തിൽ സമാധാനത്തിന് ആഹ്വനം ചെയ്ത് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്.

 

ഇതോടൊപ്പം വിധി വന്നതിന് ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ മോഹൻ ഭഗവത് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചു. ആർഎസ്എസിന്റെ ഔദ്യോഗിക ട്വിറ്റർ മാർഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് 10.30നാണ് അയോദ്ധ്യ കേസിൽ സുപ്രധാനമായ വിധി സുപ്രീം കോടതി പറയുന്നത്.

 

തർക്ക ഭൂമിയിൽ 5000 സുരക്ഷാ ഭടന്മാരെ നിയോഗിച്ചിട്ടുണ്ട്. സംഘർഷാവസ്ഥ കണക്കിലെടുത്താണ് സേനയെ വിന്യസിച്ചിരിക്കുന്നത്. വിധി എന്ത് തന്നെ ആയാലും അത് അംഗീകരിക്കണമെന്നും നാമെല്ലാം സഹോദരരാണെന്ന കാര്യം മറക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്തിരുന്നു.

OTHER SECTIONS