മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനമിടിച്ച് ആറ് വയസ്സുകാരന്‍ മരിച്ചു

By mathew.12 09 2019

imran-azhar

 

ജയ്പൂര്‍: ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനം ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ച് ആറ് വയസ്സുകാരന്‍ മരിച്ചു. രാജസ്ഥാന്‍ മണ്ഡവാര്‍ സ്വദേശി സച്ചിനാണ് മരിച്ചത്. കുട്ടിയുടെ മുത്തച്ഛന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാജസ്ഥാന്‍ മണ്ഡവാറിലെ തത്തര്‍പുര്‍ ഗ്രാമത്തിലായിരുന്നു അപകടം.

തിജാറയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു മോഹന്‍ ഭാഗവത്. പത്തോളം കാറുകള്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്നു. ഈ കൂട്ടത്തിലൊരു കാര്‍ ആറ് വയസ്സുകാരനും മുത്തച്ഛനും സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും അപകടത്തിനിടയാക്കിയ കാര്‍ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് അറിയിച്ചു. അപകടശേഷം വാഹനവ്യൂഹം ബെഹ്റോറിലേക്ക് യാത്ര തുടര്‍ന്നതായും പോലീസ് വ്യക്തമാക്കി. ഇസഡ് പ്ലസ് സുരക്ഷയുള്ള നേതാവാണ് ആര്‍.എസ്.എസ് മേധാവിയായ മോഹന്‍ ഭാഗവത്.

 

OTHER SECTIONS