ട്രംപിനെ കാണാനെത്തിയെ മോഹൻ കണ്ടത് ട്രംപിന്റെ ആഡംബര കാർ മാത്രം

By Sooraj.13 Jun, 2018

imran-azhar

 

 


മലേഷ്യയിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ ഒരു വലിയ കോടീശ്വരനാണ് മഹാരാജ് മോഹൻ. എന്നാൽ ആളുടെ ആഗ്രഹം അത്ര ചെറുതൊന്നുമല്ല. ട്രംപിന്റെ കയ്യിൽ നിന്നൊരു ഓട്ടോഗ്രാഫ് വാങ്ങണം. അതിനായി സിംഗപ്പൂരിൽ എത്തിയതാണ് മോഹൻ. എന്നാൽ ട്രംപിനെ കാണാനായില്ല എന്ന് മാത്രമല്ല കയ്യിലിരുന്ന കാശ് പോയതുമാത്രം മിച്ചം. ഷാംഗ്രിലയിൽ ഒരു രാത്രിയിലെ മുറിവാടക മാത്രം 38,000 രൂപയാണ്. മോഹൻ പറയുന്നു തനിക് ട്രംപിന്റെ ഔദ്യോഗിക വാഹനത്തിനു മുന്നിൽ നിന്ന് സെൽഫി എടുക്കാനായെന്ന്. ദ ബീസ്റ് എന്നാണ് വാഹനത്തിന്റെ പേര്. എന്തായാലും യുഎസ് പ്രസിഡന്റിന്റെ കൂടെ ഫോട്ടോ എടുക്കാനാകാത്തതിൽ ഇപ്പോഴും വിഷമമുണ്ട് മോഹനന്.

OTHER SECTIONS