പുലിമുരുകനില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടില്ലെന്ന് ജി സുധാകരന്‍

By praveen prasannan.18 Feb, 2017

imran-azhar

അന്പലപ്പുഴ: പുലിമുരുകന്‍ സിനിമയില്‍ മോഹന്‍ലാല്‍ പുലിയെ തൊടുക പോലും ചെയ്തിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍. ഇക്കാര്യം തനിക്ക് വ്യക്തമായി അറിയാമെന്ന് അദ്ദേഹം പറഞ്ഞു.

ചെമ്മീന്‍ സിനിമയുടെ അന്പതാം വാര്‍ഷികാഘോഷത്തിന്‍റെ സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ സിനിമകളില്‍ പത്ത് ശതമാനം പോലും നല്ല മൂല്യങ്ങള്‍ ഉത്പാദിപ്പിക്കുന്നില്ല. നിര്‍മ്മാണ ചെലവ് നോക്കി നിലവാരം അളക്കുന്ന കാലമാണിത്. ജീവിതവുമായി ബന്ധപ്പെട്ട സിനിമകള്‍ ഉണ്ടാകണം.

എണ്ണമല്ല നല്ല സിനിമകളാണ് വേണ്ടത്. ആസ്വാദന നിലവാരം ഉയര്‍ത്താനും കൂടുതല്‍ മലയാള സിനിമകള്‍ ഉണ്ടാകാനും ഇതുപോലുള്ള ആഘോഷപരിപാടികള്‍ നല്ലതാണ്. കലാകാരന്മാരുടെ മനസ് അധികാര സംവിധാനങ്ങള്‍ക്ക് പുറത്താണ്. അതിനാലാണ് അവരെ ജനം ഇഷ്ടപ്പെടുന്നതെന്നും സുധാകരന്‍ പറഞ്ഞു.

 

OTHER SECTIONS