തൊടുപുഴയിൽ വനിത എസ്‌ഐയെ ജീപ്പിനുള്ളില്‍ അപമാനിക്കാന്‍ ശ്രമിച്ച പോലീസ് ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

By Akhila Vipin .28 05 2020

imran-azhar

 

തൊടുപുഴ: തൊടുപുഴയിൽ പോലീസ് ജീപ്പിനുള്ളില്‍ വനിത എസ്.ഐ.യെ അപമാനിക്കാന്‍ ശ്രമിച്ച പോലീസ് ഡ്രൈവറിനെ സസ്പെന്‍ഡ് ചെയ്തു. ഡ്രൈവർ സിയാദിനെയാണ് സസ്‌പെൻഡ് ചെയ്തത്. സര്‍വീസില്‍നിന്ന് വിരമിക്കാറായ വനിത എസ്.ഐ. ഡ്രൈവര്‍ക്കൊപ്പം രാത്രി പട്രോളിങ്ങിന് പോകുന്നതിനിടെയാണ് സംഭവം.

 


എസ്.ഐ. പിറ്റേ ദിവസം മേലുദ്യോഗസ്ഥനോട് പരാതിപെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജില്ലാ പോലീസ് മേധാവി സിയാദിനെ സസ്‌പെന്‍ഡ് ചെയ്തു. ഇടുക്കി എ.ആര്‍.ക്യാമ്പില്‍നിന്ന് വര്‍ക്ക് അറേഞ്ച്മെന്റിലാണ് സിയാദ് പോലീസ് ഡ്രൈവറായി തൊടുപുഴ പോലീസ് സ്റ്റേഷനിലെത്തിയത്.

 

 

OTHER SECTIONS