കേരളത്തില്‍ സ്ഥിരീകരിച്ച മങ്കിപോക്‌സിന് തീവ്ര വ്യാപനശേഷിയില്ല

By priya.30 07 2022

imran-azhar


ദില്ലി: കേരളത്തില്‍ സ്ഥിരീകരിച്ച മങ്കിപോക്‌സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് പരിശോധന ഫലം. സംസ്ഥാനത്തെ രണ്ട് സാമ്പിളുകളുടെ പരിശോധനാഫലം പൂര്‍ത്തിയായി. എ. 2 വൈറസ് വകഭേദമാണ് മങ്കിപോക്‌സിന് കാരണമെന്നാണ് ജിനോം സീക്വന്‍സ് പഠനം.എ. 2 വൈറസ് വകഭേദത്തിന് വ്യാപനശേഷി കുറവാണ്.


മങ്കിപോക്‌സ് വാക്‌സീന്‍ വികസിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. വാക്‌സീന്‍ വികസിപ്പിക്കാന്‍ മരുന്ന് കമ്പനികളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. പരിശോധനാ കിറ്റ് വികസിപ്പിക്കാനും കേന്ദ്രം താല്‍പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. അടുത്ത മാസം പത്തിനകം താല്‍പര്യപത്രം സമര്‍പ്പിക്കാനാണ് നിര്‍ദേശം. രാജ്യത്ത് മങ്കിപോക്‌സും സംശയിക്കുന്ന കേസുകളും വര്‍ധിക്കുന്നതോടെയാണ് ഐസിഎംആറിന്റെ നീക്കം.


ഉത്തര്‍പ്രദേശില്‍ മങ്കിപോക്‌സ് ലക്ഷണങ്ങളുമായി രണ്ട് പേര്‍ ചികിത്സയിലാണ്. ഒരാള്‍ ഗാസിയാബാദിലെ ആശുപത്രിയിലും, മറ്റൊരാള്‍ ദില്ലി എല്‍എന്‍ജിപി ആശുപത്രിയിലുമാണ് ചികിത്സയില്‍ കഴിയുന്നത്. രണ്ട് പേരുടെയും സ്രവം പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

 

OTHER SECTIONS