ചന്ദ്രയാന്‍ രണ്ട് പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ചിത്രം പുറത്ത്

By mathew.22 08 2019

imran-azhar

 

ചന്ദ്രയാന്‍ രണ്ട് പേടകം പകര്‍ത്തിയ ചന്ദ്രന്റെ ആദ്യത്തെ ചിത്രം പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രോപരിതലത്തില്‍ നിന്നും 2650 കീലോമീറ്റര്‍ ദൂരെ നിന്നാണ് ചന്ദ്രയാന്‍ രണ്ട് ഈ ചിത്രം പകര്‍ത്തിയത്. അപ്പോളോ ഗര്‍ത്തവും, മെര്‍ ഓറിയന്റലും ചിത്രത്തില്‍ കാണാം.

ഓഗസ്റ്റ് 20 രാവിലെയാണ് ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ പരിധിയിലേക്ക് പ്രവേശിച്ചത്. ഓഗസ്റ്റ് 21 ന് ചന്ദ്രയാന്‍ രണ്ടിന്റെ സഞ്ചാരപഥം ചന്ദ്രനോട് അടുപ്പിച്ചിരുന്നു.

ഇപ്പോള്‍ ചന്ദ്രനില്‍ നിന്നും 118 കിലോമീറ്റര്‍ അടുത്ത ദൂരവും 4412 കിലോമീറ്റര്‍ കൂടിയ ദൂരവും ഉള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ സഞ്ചരിക്കുന്നത്. ഓഗസ്റ്റ് 28, 30 സെപ്റ്റംബര്‍ ഒന്ന് തീയതികളില്‍ വീണ്ടും ചന്ദ്രയാന്‍ രണ്ടിന്റെ ഭ്രമണപഥം ക്രമീകരിച്ച് ചന്ദ്രോപരിതലത്തോട് അടുപ്പിക്കും.

 

OTHER SECTIONS