മൊറട്ടോറിയം ഹർജികൾ ഇന്ന് സുപ്രിംകോടതി പരിഗണിക്കും

By online desk .27 11 2020

imran-azhar


മൊറട്ടോറിയം ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഓഗസ്റ്റ് 31 വരെ വായ്പ തിരിച്ചടവ് മുടങ്ങിയിട്ടുള്ള ബാങ്ക് അക്കൗണ്ടുകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്നാണ് കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.

 

ഈ നിർദേശം പിൻവലിക്കണമെന്ന റിസർവ് ബാങ്കിന്റെ ആവശ്യമാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. കൂടാതെ മൊറട്ടോറിയം കാലയളവിൽ ഈടാക്കിയ കൂട്ടുപലിശ തിരികെ നൽകാൻ നടപടിയെടുത്തിട്ടുണ്ടെന്ന കേന്ദ്രസർക്കാരിന്റെയും, റിസർവ് ബാങ്കിന്റെയും അധിക സത്യവാങ്മൂലവും ഇന്ന് കോടതിക്ക് മുന്നിലെത്തും.

OTHER SECTIONS