കോവിഡും കൃഷിനാശവും; ജപ്തിനടപടികൾക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം

By Vidya.21 10 2021

imran-azhar


തിരുവനന്തപുരം: സംസ്ഥാനത്തെ കനത്തമഴയും കൃഷിനാശവും കോവിഡ് സാഹചര്യവും മുൻനിർത്തി ജപ്തിനടപടികൾക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

 

 


മഴക്കെടുതി കാരണം കർഷകരും മത്സ്യത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരും വിവിധ ധനകാര്യസ്ഥാപനങ്ങളിൽനിന്നും ഹൗസിങ് ബോർഡ്, കോ-ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷൻ, പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ പോലുള്ള സ്ഥാപങ്ങൾ.

 

 

സഹകരണ ബാങ്കുകൾ, റവന്യൂ റിക്കവറി ആക്ട് പ്രകാരം വിജ്ഞാപനംചെയ്തിട്ടുള്ള സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് എടുത്ത കാർഷിക, വിദ്യാഭ്യാസ, ക്ഷീരവികസന, മൃഗസംരക്ഷണ വായ്പകൾക്കും മൊറട്ടോറിയം.

 

 

സ്വകാര്യബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയിൽനിന്നുള്ള വായ്പകളിലെ ജപ്തിനടപടികൾക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം ദീർഘിപ്പിക്കാൻ റിസർവ് ബാങ്കിനോടു ആവശ്യപ്പെടാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

 

 

OTHER SECTIONS