കര്‍ഷകരുടെ വായ്പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടാന്‍ അനുമതി നിഷേധിച്ച് ആര്‍ബിഐ

By mathew.19 06 2019

imran-azhar


മുംബൈ: കര്‍ഷകര്‍ക്ക് തിരിച്ചടിയായി ആര്‍ബിഐ നടപടി. കര്‍ഷകരുടെ വായ്പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടാന്‍ അനുമതി നല്‍കാനാവില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി. കേരളത്തിന് മാത്രമായി ഇളവ് അനുവദിക്കാനാകില്ലെന്ന് ആര്‍ബിഐ ബാങ്കേഴ്‌സ് സമിതിയെ അറിയിച്ചു.

ഒരു തവണ മൊറട്ടോറിയം നീട്ടിയത് തന്നെ അസാധാരണമാണെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്കൊന്നും ഈ പരിഗണന നല്‍കിയിട്ടില്ലെന്നും ആര്‍.ബി.ഐ വ്യക്തമാക്കി. മാര്‍ച്ച് 31നാണ് മൊറട്ടോറിയം കാലാവധി അവസാനിച്ചത് . ഇതോടെ ബാങ്കുകള്‍ക്ക് ജപ്തി നടപടികളിലേക്ക് നീങ്ങാം.

 

OTHER SECTIONS