തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു; നിയന്ത്രിത മേഖലകളിൽ ഭക്ഷണത്തിന്റെ ഹോം ഡെലിവറി നിരോധിച്ചു

By Sooraj Surendran.04 07 2020

imran-azhar

 

 

തിരുവനന്തപുരം: ജില്ലയിൽ കോവിഡ് വ്യാപനം ഗണ്യമായി ഉയരുന്ന സാഹചര്യത്തിൽ നിലവിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നു. സമ്പർക്കത്തിലൂടെ ഇന്ന് നാല് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പൂന്തുറ പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന 66 കാരന് യാത്ര പശ്ചാത്തലങ്ങളൊന്നുമില്ലാതെയാണ് രോഗബാധയുണ്ടായത്. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് വീട്ടുനിരീക്ഷണത്തിലായിരുന്നു. സഹോദരനൊഴികെ ആരുമായും നേരിട്ടുബന്ധപ്പെട്ടിട്ടില്ല. ജൂലൈ രണ്ടിന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

 

ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് നിയന്ത്രിത മേഖലകളിൽ ഭക്ഷണത്തിന്റെ ഹോം ഡെലിവറി നിരോധിച്ചു. നഗരത്തിൽ ഇനി മുതൽ ക്യാഷ് ഓൺ ഡെലിവറിയും പാടില്ലെന്ന് മേയർ കെ ശ്രീകുമാർ അറിയിച്ചു. പൂന്തുറ കേന്ദ്രീകരിച്ച് കണ്ട്രോൾ റൂം തുറക്കുന്ന കാര്യത്തിലും ആലോചനയുണ്ട്. നഗരത്തിലെ 12 മേഖലകൾ കണ്ടന്‍മെന്റ് സോണുകളാണ്.

 

 

OTHER SECTIONS