ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി ലൈസൻസ് നിർബന്ധം; നടപടിക്കൊരുങ്ങി കേന്ദ്രം

By Sooraj Surendran.03 08 2020

imran-azhar

 

 

ന്യൂ ഡൽഹി: യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ചില പ്രദേശങ്ങളിൽ ചൈന കടുംപിടുത്തം തുടരുന്ന പശ്ചാത്തലത്തിൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേൽ കൂടുതൽ നിയന്ത്രണ നടപടികൾക്കൊരുങ്ങി കേന്ദ്രസർക്കാർ. ഇതനുസരിച്ച് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി ലൈസൻസ് നിർബന്ധമാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം. ഗൃഹോപകരണങ്ങൾക്ക് പുറമെ, ഏയര്‍ കണ്ടീഷണര്‍, തുകൽ, ചെരിപ്പുകൾ, വളം, പാക്കറ്റ് ഭക്ഷണം, സ്റ്റീൽ, അലുമിനീയം, ചെമ്പ്, തുണിത്തരങ്ങൾ, ഇലക്ട്രോണിക് വാഹനങ്ങൾ, ടിവി, സിസിടിവി തുടങ്ങിയവഗണ്യമായി എത്തുന്നത് ചൈനയിൽ നിന്നുമാണ്. ഇവയുടെ ഇറക്കുമതിക്ക് ലൈസൻസ് നിർബന്ധമാക്കുന്നതിലൂടെ ചൈനയുടെ വ്യാപാര രംഗത്ത് കൂടുതൽ സമ്മർദം ചെലുത്താൻ ഇന്ത്യക്കാകും. സര്‍ക്കാര്‍ ലൈസൻസ് നൽകിയില്ലെങ്കിൽ ഇവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി നിൽക്കും.

 

OTHER SECTIONS