ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും കൂടുതല്‍ സൈനികരെ നിയോഗിച്ചു

By praveenprasannan.26 05 2020

imran-azhar

ന്യൂഡല്‍ഹി: ലഡാക്കില്‍ അതിര്‍ത്തി പ്രദേശത്ത് ഇന്ത്യയും ചൈനയും കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. നിയന്ത്രണ രേഖയില്‍ ചൈനീസ് ഭാഗത്ത് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനം നേരത്തേ ഇന്ത്യ എതിര്‍ത്തിരുന്നെങ്കിലും ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവച്ചിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ സേനയെ ചൈന അണനിരത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയും കൂടുതല്‍ സൈനികരെ നിയോഗിച്ചത്.

 

പീപ്പിള്‍സ് ലിബറേഷന്‍ സംഘമാണ് ചൈന വിന്യസിച്ചത്. ഇന്ത്യന്‍ ഭാഗത്ത് ആര്‍മിയുടെ 81, 144 ബ്രിഗേഡുകള്‍ റോന്ത് ചുറ്റുന്നുണ്ട്.

 

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവിഭാഗം സൈനികരും തമ്മില്‍ ആയുധമില്ലാതെ ഇവിടെ ഏറ്റുമുട്ടിയിരുന്നു. നിയന്ത്രണ രേഖയുടെ ചൈനീസ് പ്രദേശത്ത് വലിയ വാഹനങ്ങളുടെ നീക്കം നടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

 

OTHER SECTIONS