അഫ്ഗാനിസ്ഥാനിൽ വീണ്ടും ബോംബാക്രമണം; നൂറിലധികം പേര്‍ കൊല്ലപ്പെട്ടു, എഴുപതോളം പേർക്ക് പരിക്ക്

By Sooraj Surendran.08 10 2021

imran-azhar

 

 

കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും സ്ഥിതിഗതികൾ സങ്കീർണമായി തുടരുന്നു.

 

കുന്ദൂസ് പ്രവിശ്യയില്‍ ഉണ്ടായ ബോംബാക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം.

 

സ്‌ഫോടനത്തിൽ എഴുപതോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. വെള്ളിയാഴ്ച ഷിയ പള്ളിയിൽ ജുമുഅ നമസ്‌കാരത്തിനിടെയാണ് ആക്രമണമുണ്ടായത്.

 

ആക്രമണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും താലിബാൻ പിന്മാറി.

 

ഐഎസ്‌ഐഎസ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് താലിബാന്റെ വാദം.

 

കാബൂളിലെ മുസ്ലിം പള്ളിയിൽ കഴിഞ്ഞ ഞായറാഴ്ച സമാന രീതിയിൽ ബോംബാക്രമണം നടന്നിരുന്നു.

 

OTHER SECTIONS