മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു: 12654.09 ക്യുസെക്സ് ജലം തുറന്നുവിടുന്നു, ജാഗ്രത നിർദേശം

By സൂരജ് സുരേന്ദ്രന്‍.06 12 2021

imran-azhar

 

 

പൈനാവ്: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ നിലവിൽ തുറന്നിരിക്കുന്ന 9 ഷട്ടറുകൾ 120 സെന്റി മീറ്റർ അധികമായി ഉയർത്തി 12654.09 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.

 

പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ ഭരണകൂടം എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു.

 

സെക്കന്‍ഡില്‍ 12,654 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

 

ഈ സീസണില്‍ അണക്കെട്ടില്‍നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ ഏറ്റവും ഉയര്‍ന്ന അളവാണിത്.

 

OTHER SECTIONS