എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ കൊടുംകുറ്റവാളി വികാസ് ദുബെ അറസ്റ്റിൽ

By Sooraj Surendran.09 07 2020

imran-azhar

 

 

ന്യൂ ഡൽഹി: എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിയുകയായിരുന്ന കൊടുംകുറ്റവാളി വികാസ് ദുബെയെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജയ്‌നിൽ വെച്ചാണ് ദുബെ അറസ്റ്റിലാകുന്നത്. ഇയാളുടെ കൂട്ടാളികളായ രണ്ട് പേരെ പോലീസ് സംഭവസ്ഥലത്ത് വെച്ചുതന്നെ വെടിവെച്ചു കൊന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് അരുംകൊല നടന്നത്. ദുബെയെ പിടികൂടാനെത്തിയെ ഡിഎസ്പി അടക്കമുള്ള എട്ട് പോലീസ് ഉദ്യോഗസ്ഥരെയാണ് കൂട്ടാളികളുടെ സഹായത്തോടെ ദുബെ കൊന്നുതള്ളിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ദുബെയെ ആറ് ദിവസങ്ങൾക്ക് ശേഷമാണ് പിടികൂടുന്നത്. ദുബെയുടെ ഏറ്റവും അടുത്ത കൂട്ടാളിയായ അമര്‍ ദുബെയും കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ പോലീസ് കൊലപ്പെടുത്തിയിരുന്നു.

 

OTHER SECTIONS