എറണാകുളം പുളിഞ്ചുവട് റെയില്‍വേ ലൈനില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു

By സൂരജ് സുരേന്ദ്രന്‍.14 09 2021

imran-azhar

 

 

ആലുവ: എറണാകുളം പുളിഞ്ചുവട് റെയില്‍വേ ലൈനില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

 

ആലുവ പട്ടാടുപാടം കോച്ചാപ്പിള്ളി വീട്ടില്‍ ഫിലോമിന(60), മകള്‍ അഭയ(32) എന്നിവരാണ് മരിച്ചത്.

 

രപ്തി സാഗര്‍ എക്സ്പ്രസ് ട്രെയിനിടിച്ചാണ് ഇരുവരും ദാരുണമായി മരണപ്പെട്ടത്.

 

റെയില്‍വേ ലൈന്‍ മുറിച്ച് കടന്നപ്പോള്‍ ട്രെയിനിടിച്ചതാണോ, ആത്മഹത്യാ ശ്രമമാണോ എന്നും വ്യക്തമല്ല.

 

OTHER SECTIONS