അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ

By Sooraj Surendran .15 04 2019

imran-azhar

 

 

കോട്ടയം: അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം കരിനിലത്താണ് സംഭവം. കരിനിലം പ്ലാക്കപ്പടി ഇളയശേരിയിൽ അമ്മുക്കുട്ടി (70), മകൻ മധു (38) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മുക്കുട്ടിയുടെ മൃതദേഹം കട്ടിലിൽ നിന്നാണ് കണ്ടെത്തിയത്. മകൻ മധുവിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് പോലീസ്. പോലീസ് അന്വേഷണം ആരംഭിച്ചു.

OTHER SECTIONS