മൂന്ന് വയസുകാരന്റെ നില അതീവ ഗുരുതരം; മാതാവ് പോലീസ് കസ്റ്റഡിയിൽ, കുട്ടിയുടെ ചികിത്സ ചിലവ് സർക്കാർ ഏറ്റെടുക്കും

By Sooraj Surendran .18 04 2019

imran-azhar

 

 

കൊച്ചി: ആലുവയില്‍ 3 വയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ജാർഖണ്ഡ് സ്വദേശിയായ കുട്ടിയുടെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി അനുസരണക്കേട് കാട്ടിയെന്നാരോപിച്ചാണ് ജാർഖണ്ഡ് സ്വദേശിയായ അമ്മയും പശ്ചിമ ബംഗാൾ സ്വാദേശിയായ അച്ഛനും ക്രൂരമായി മർദിച്ചത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് Sec 75 , 307 ഐപിസ് എന്നീ വകുപ്പുകൾ പ്രകാരമാണ് മാതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടി വെന്റിലേറ്ററിൽ തുടരുകയാണ്, തലച്ചോറിനകത്തെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും മരുന്നുകളോടും പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും താഴെ വീണെന്ന കള്ളക്കഥയുമായാണ് മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ സംശയം തോന്നിയ ആശുപത്രി അധികൃതർ വിവരം ചൈൽഡ് ലൈനിലും, പോലീസിലും അറിയിക്കുകയായിരുന്നു.

OTHER SECTIONS