കുഴൽക്കിണറിൽ അകപ്പെട്ട കുഞ്ഞിനെ രക്ഷിക്കാൻ തുണിസഞ്ചി തുന്നി അമ്മ

By Chithra.26 10 2019

imran-azhar

 

തിരുച്ചിറപ്പള്ളി : കുഴൽക്കിണറിലകപ്പെട്ട രണ്ട് വയസ്സുകാരൻ സുജിത്തിനെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർ തീവ്രശ്രമം തുടരുകയാണ്. 38 മണിക്കൂർ പിന്നിട്ട രക്ഷാപ്രവർത്തനം ദുഷ്കരമാക്കി കുഞ്ഞ് കൂടുതൽ താഴ്ചയിലേക്ക് വീഴുകയും ചെയ്തു. കുഞ്ഞിനോട് കണ്ണടയ്ക്കരുതേയെന്ന് തളരരുത് എന്ന് പറഞ്ഞ് സുജിത്തിന്റെ അമ്മയും അച്ഛനും പുറത്ത് നിന്ന് പറയുന്നുണ്ടായിരുന്നു.

 

കുഞ്ഞിനെ രക്ഷിക്കാനായി ഒരു തുണിസഞ്ചി വേണമെന്ന് രക്ഷാപ്രവർത്തകരിൽ ഒരാൾ പറഞ്ഞപ്പോൾ ഏവരും ഒന്ന് അമ്പരന്നു. സമയം അർധരാത്രിയായിരുന്നതിനാൽ കടകൾ തുറക്കാൻ ഒരു സാധ്യതയുമില്ലായിരുന്നു. എന്നാൽ സുജിത്തിന്റെ 'അമ്മ കലൈറാണി പറഞ്ഞു തുണിസഞ്ചി അവർ തന്നെ തുന്നാമെന്ന്. പുറത്ത് നടന്ന ബഹളങ്ങൾക്കിടയിൽ ആ അമ്മ തുണിസഞ്ചി തയ്ച്ചു.

 

ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന്റെ ലേഖകനായ ജയകുമാർ മദാല പങ്കുവെച്ച ചിത്രം ഇന്ന് സംസാരവിഷയമായിരിക്കുകയാണ്. ഹൃദയം തകർന്ന് നിൽക്കുമ്പോഴും ധൈര്യവും മനഃശക്തിയും കൈവിടാതെയും തളരാതെയും ഒരു 'അമ്മ.

OTHER SECTIONS