മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി മോത്തിലാൽ വോറ അന്തരിച്ചു

By sisira.21 12 2020

imran-azhar

 

 

ന്യൂ‍ഡൽഹി: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മോത്തിലാൽ വോറ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു.

 

ഏതാനും മാസങ്ങൾക്കു മുൻപ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഞായറാഴ്ച ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

 

തിങ്കളാഴ്ച വൈകിട്ടായിരുന്നു അന്ത്യം. 1985 മുതൽ 1988 വരെ മൂന്നു വർഷക്കാലമാണ് മോത്തിലാൽ വോറ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നത്. 1993 മുതൽ 1996 വരെ ഉത്തർപ്രദേശ് ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

മാധ്യമപ്രവർത്തകനായിരുന്ന മോത്തിലാൽ വോറ 1968-ലാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 1970-ൽ മധ്യപ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, മധ്യപ്രദേശ് റോഡ് ഗതാഗത കോർപ്പറേഷന്റെ ഡപ്യൂട്ടി ചെയർമാനായി.

 

1977-ലും 1980-ലും വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1983-ൽ മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി. 1988-ൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. അതേവർഷം തന്നെ ഏപ്രിലിൽ രാജ്യസഭാംഗമായി.

OTHER SECTIONS