റെയിൽവേ സ്റ്റേഷനുകളിൽ ചായ ഇനിമുതൽ മൺപാത്രത്തിൽ കുടിക്കാം

By online desk .29 11 2020

imran-azhar


രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് ഗ്ലാസുകൾക്ക് പകരം മൺപാത്രത്തിൽ ചായ നൽകാൻ നീക്കം.


പ്ലാസ്റ്റിക് മുക്ത ഇന്ത്യയെന്ന ആശയം മുൻ നിർത്തി രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ ഇനിമുതൽ മൺപാത്രത്തിൽ ചായ നൽകുമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.

നിലവിൽ നാനൂറോളം റെയിൽവേ സ്റ്റേഷനുകളിൽ മൺപാത്രത്തിലാണ് ചായ നൽകുന്നത്. ഇത് എല്ലാ റെയിൽവേസ്റ്റഷനുകളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.


മാത്രമല്ല, മൺപാത്ര ഉപയോഗം പരിസ്ഥിതിയെ സംരക്ഷിക്കുമെന്നും ഇതിലൂടെ നിരവധി ആളുകൾക്ക് തൊഴിൽ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

OTHER SECTIONS