കക്കൂസ് വൃത്തിയാക്കാനല്ല തന്നെ എംപി ആക്കിയതെന്ന് പ്രജ്ഞാ സിംഗ് ഥാക്കൂർ

By Chithra.22 07 2019

imran-azhar

 

ഭോപ്പാൽ : തന്നെ തെരഞ്ഞെടുത്തത് കക്കൂസ് വൃത്തിയാക്കാനല്ല എന്ന് യോഗത്തിൽ പ്രഖ്യാപിച്ച് പ്രജ്ഞാ സിംഗ് ഥാക്കൂർ എംപി. തന്നെ എംപിയായി ജനങ്ങൾ തെരഞ്ഞെടുത്തത് കക്കൂസുകളും അഴുക്കു ചാലുകളും വൃത്തിയാക്കാനല്ലെന്നും ഇവർ പറഞ്ഞു.

 

മധ്യപ്രദേശിലെ സെഹോർ ജില്ലയിൽ ബിജെപി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കവെയാണ് എംപി ഇത്തരത്തിൽ പ്രസ്താവിച്ചത്. "അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതിനല്ല ഞാന്‍ എംപിയായത്. നിങ്ങളുടെ കക്കൂസുകള്‍ വൃത്തിയാക്കുന്നതിനുമല്ല ജനങ്ങള്‍ എന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. ഞാന്‍ എന്തിനാണോ നിയോഗിക്കപ്പെട്ടിരിക്കുന്നത് ആ ജോലി ഞാന്‍ സത്യസന്ധമായി ചെയ്യും"- എന്നാണ് പ്രജ്ഞാ സിംഗ് ഥാക്കൂർ യോഗത്തിൽ പറഞ്ഞത്. വാർത്താ ഏജൻസി ആയ എ എൻ ഐ ആണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.

 

കേന്ദ്ര സർക്കാരിന്റെ സ്വച്ഛ്‌ ഭാരത് പദ്ധതി ശക്തമായി മുന്നോട്ട് പോകുമ്പോഴാണ് എംപിയുടെ വിവാദ പ്രസ്താവന വരുന്നത്.

OTHER SECTIONS