എം എസ് മണി അനുസ്മരണം ഇന്ന്

By online desk.19 02 2020

imran-azhar

 


തിരുവനന്തപുരം: വിടവാങ്ങിയ പത്രപ്രവര്‍ത്തന രംഗത്തെ കുലപതി എം എസ് മണി അനുസ്മരണം ഇന്ന്. വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ടി എന്‍ ജി ഹാളില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ബിജെപി വക്താവ് എം എസ് കുമാര്‍, ഒ രാജഗോപാല്‍ എംഎല്‍എ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ജനതാദള്‍ എസ് നേതാവ് ഡോ. എ നീലലോഹിത ദാസന്‍ നാടാര്‍, വിവിധ മാദ്ധ്യമ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകര്‍, സാമൂഹ്യ സാഹിത്യ, കലാ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

 

പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയും തിരുവനന്തപുരം പ്രസ് ക്ലബ്ബും സംയുക്തമായാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നത്.

 

 

 

OTHER SECTIONS