റാബി വിളകളുടെ താങ്ങുവില വർധിപ്പിക്കുന്നതിന് അംഗീകരം നൽകി കേന്ദ്ര മന്ത്രി സഭ

By online desk .21 09 2020

imran-azhar

 

ഡല്‍ഹി:റാബി വിളകളുടെ താങ്ങുവില വർധിപ്പിക്കുന്നതിന് അംഗീകരം നൽകി കേന്ദ്ര മന്ത്രി സഭ . കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ആണ് ലോകസഭയെ ഈ കരയാം അറിയിച്ചത് . 50 മുതല്‍ 300 രൂപവരെയാണ് താങ്ങുവില വര്‍ധിപ്പിക്കുന്നതെന്ന് കേന്ദ്ര കൃഷിമന്ത്രി പറഞ്ഞു.

 

തിങ്കളാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതനുസരിച്ച്‌ ഗോതമ്ബിന്റെ താങ്ങുവില 50 രൂപ വര്‍ധിക്കും. ചനയുടേത് 250 രൂപയിലധികവും ചുവന്ന പരിപ്പിന്റേത് 300 രൂപയിലധികവും വര്‍ധിക്കും. കടുകിന്റെ താങ്ങുവില 225 രൂപ കൂടും. കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ അനായാസം വിറ്റഴിക്കാൻ അവസരം നൽകുന്നതാണ് ബില്ലുകളെന്ന് കേന്ദ്രം വ്യക്തമാക്കി.

 

പുതിയ കാർഷിക വിപണിയിൽ ഇടനിലക്കാരെ ഒഴിവാക്കുമെന്നും കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വാള്‍മാര്‍ട്ട് പോലെയുള്ള വന്‍കിടക്കാര്‍ക്ക് നേരിട്ട് വില്‍ക്കാന്‍ വഴിതെളിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.അതേസമയം രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ കാർഷികബില്ലിനെതിരെയുള്ള പ്രതിഷേധങ്ങൾ നടക്കുകായാണ്

OTHER SECTIONS