നാണവും മാനവുമുണ്ടെങ്കിൽ സർക്കാർ രാജി വയ്ക്കണം: എം.ടി.രമേശ്

By BINDU PP .14 Nov, 2017

imran-azhar

 

 

 

കൊച്ചി: മന്ത്രി തോമസ് ചാണ്ടിക്കെതിരെയല്ല മുഖ്യമന്ത്രിക്കെതിരെയാണ് ഹൈക്കോടതിയുടെ പരാമർശങ്ങളെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. അതിനാൽ തോമസ് ചാണ്ടിയല്ല മുഖ്യമന്ത്രിയാണ് രാജി വയ്ക്കേണ്ടത്. ഹൈക്കോടതി സർക്കാരിനെ വേമ്പനാട്ട് കായലിൽ മുക്കി കൊന്നിരിക്കുകയാണ്. കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് ഹൈക്കോടതി പറഞ്ഞ സർക്കാരിന് ഇനി തുടരാൻ അവകാശമില്ല. നാണവും മാനവുമുണ്ടെങ്കിൽ സർക്കാർ രാജി വയ്ക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.മന്ത്രിസഭയിലെ അംഗം സർക്കാരിനെതിരെ ഹൈക്കോടതിയിൽ പോയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കാൻ ഇടത് മുന്നണി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ട് നാലു ദിവസം കഴിഞ്ഞു. നടപടിയെടുക്കാതെ മന്ത്രിയെ കോടതിയിൽ പോകാൻ അനുവദിച്ചത് മുഖ്യമന്ത്രിയാണ്.

OTHER SECTIONS