By Avani Chandra.24 01 2022
കൊല്ലം: ലോക്ഡൗണ്‍ ദിവസം കായംകുളത്ത് കോളേജില്‍ പഠിക്കുന്ന സഹോദരിയെ വിളിക്കാന്‍ പോയ യുവാവിനും പര്‍ദ്ദ ധരിച്ചെത്തിയ അമ്മയ്ക്കും വസ്ത്രത്തിന്റെ പേരില്‍ പോലീസില്‍ നിന്ന് മോശം അനുഭവമുണ്ടായ സംഭവം വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. യുവാവ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേരള പോലീസിലെ സംഘിയെ കണ്ടുമുട്ടി എന്ന തലക്കെട്ടോടെ പോലീസ് ഉദ്യോഗസ്ഥനെതിരെ ചാത്തന്നൂര്‍ സ്വദേശിയായ അഫ്സല് മണിയില്‍ ഫെയ്സ്ബുക്ക് പോസ്റ്റിടുകയായിരുന്നു.
ഇപ്പോഴിതാ പോലീസിനെതിരെ പോസ്റ്റിട്ട യുവാവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് കൊല്ലം എംഎല്‍എ മുകേഷ്. പണ്ട് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ തെറി വിളിച്ച് കമന്റ് ഇട്ടത് ഇതേ യുവാവാണെന്നാണ് മുകേഷിന്റെ വെളിപ്പെടുത്തല്‍. അന്ന് തന്തക്ക് വിളിച്ച് മറുപടി കൊടുത്തതിന്റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
മുകേഷ് ഫെയ്സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ,
ചില കണക്കുകൂട്ടലുകള്‍
അത് തെറ്റാറില്ല..ഇവനാണ് കായംകുളത്ത് പോലീസ് ഓഫീസറെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചവന്... അന്ന് ഇവന്റെ പേര് ആര്യന് മിത്ര എന്നായിരുന്നു...