മുക്കോല-കാരോട് കോൺക്രീറ്റ് പാത ഡിസംബറിൽ പൂർത്തിയാക്കും

By Sooraj Surendran .16 05 2019

imran-azhar

 

 

വിഴിഞ്ഞം: മുക്കോല മുതൽ കാരോട് വരെയുള്ള സംസ്ഥാനത്തെ ആദ്യത്തെ കോൺക്രീറ്റ് പാതയുടെ നിർമ്മാണം ഡിസംബറിൽ പൂർത്തിയാക്കും. കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ രണ്ടാം ഘട്ടമാണ് മുക്കോല-കാരോട് കോൺക്രീറ്റ് പാത. 16.2 കിലോമീറ്ററാണ് പാത. പാതയുടെ ഉപരിതലത്തിൽ 22 സെന്റീമീറ്റർ ഗണത്തിലാണ് കോൺക്രീറ്റ് മിശ്രിതം ഉപയോഗിക്കുന്നത്. പാതയുടെ ഇരുവശത്തുമുള്ള സർവീസ് റോഡുകൾ ടാറിട്ടതാണ്. കോൺക്രീറ്റ് പാതകൾ 15 വർഷം വരെ കേടുപാടുകൾ സംഭവിക്കാതെ നിൽക്കുമെന്ന് ദേശീയ പാത അതോറിട്ടി അധികൃതർ പറഞ്ഞു. കാഴ്ചക്ക് റൺവേയുടെ പ്രതീതി ജനിപ്പിക്കുന്ന പാതകളാണിവ. രണ്ടാം ഘട്ടത്തിനായി 495 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ കാരോട് നിന്നും കഴക്കൂട്ടം വരെ വെറും അര മണിക്കൂർ കൊണ്ട് എത്താനാകും. 80 മുതൽ 100 കിലോമീറ്റർ വരെ വേഗത്തിൽ സുരക്ഷിതമായി യാത്ര ചെയ്യാനാകുമെന്നതാണ് പാതയുടെ പ്രത്യേകത.

OTHER SECTIONS