ബിനീഷ് കോടിയേരി കസ്റ്റഡിയിലായതിനുപിന്നാലെ സിപി എമ്മിലെ പലരും കുടുങ്ങും ; മുല്ലപ്പള്ളി രാമചന്ദ്രൻ

By online desk .29 10 2020

imran-azhar

 

തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കൊടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തിൽ പ്രതികരണവുമായി കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ബിനീഷ് കോടിയേരി കസ്റ്റഡിയിലായതിനുപിന്നാലെ സി പി എമ്മിലെ പലരും കുടുങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ബിനീഷിന് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായാണ് ബന്ധം.


കൂടാതെ ബിനീഷിന് സി പി എമ്മുമായി ബന്ധമില്ലെന്ന് പറയുന്നത് അടിസ്ഥാനരഹിതമായ കാര്യമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. ബി ജെ പി ഇടപെട്ടില്ലെങ്കിൽ മയക്കുമരുന്ന് കേസ് സന്വേഷണം സി പി എം നേതാക്കളിലേക്കെത്തും. സ്വർണക്കടത്തു കേസിൽ ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനിലേക്കും അന്വേഷണം എത്തണം .ഇദ്ദേഹത്തിന്റെ സ്വത്തിനെകുറിച്ചു അന്വേഷിക്കണം മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.


ദീർഘനേരം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ബിനീഷിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ മുതൽ ബിനീഷിനെ 6 മണിക്കൂറോളം തുടർച്ചയായി ചോദ്യം ചെയ്തിരുന്നു. ബിനീഷിനെ ബംഗളൂരു സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കിയേക്കും.

OTHER SECTIONS