എസ്എഫ്‌ഐ ക്കാരന്റെ വീട്ടില്‍ സമാന്തര പിഎസ്‌സി ഓഫീസ്, അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി

By mathew.15 07 2019

imran-azhar

കോഴിക്കോട്: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തിലുള്‍പെട്ട പ്രതികള്‍ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ വന്നതില്‍ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ് എന്ന നിലയിലാണ് കാര്യങ്ങളെന്നും ഇത് പി.എസ്.എസി അന്വേഷിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
രാജ്യത്തിനാകെ മാതൃകയാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ചിരുന്നതാണ് കേരളത്തിലെ പബ്ലിക് സര്‍വീസ് കമ്മീഷനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പബ്ലിക് സര്‍വീസ് കമ്മീഷനെ നോക്കുകുത്തിയാക്കി എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ് തുടങ്ങിയെന്ന് പറഞ്ഞാല്‍ അത് അത്ഭുതകരമായ സംഭവമാണെന്നും ഇത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും വിശ്വാസ്യതയ്ക്ക് പേരുകേട്ട പിഎസ്‌സിക്ക് എന്തുപറ്റിയെന്നത് ആലോചിക്കേണ്ടതുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു

OTHER SECTIONS