പാർട്ടി പറഞ്ഞാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കും : മുല്ലപള്ളി രാമചന്ദ്രൻ

By Web Desk.19 01 2021

imran-azhar
തിരുവനന്തപുരം : പാർട്ടി പറഞ്ഞാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഡൽഹിയിൽ നിന്നും തിരിച്ചെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. കോൺഗ്രസ് കമ്മറ്റി എടുക്കുന്ന തീരുമാനം എക്കാലവും ശിരസാ വഹിച്ച അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ താൻ. ഇന്നുവരെ അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു .

 

തിരഞ്ഞെടുപ്പിൽ കോൺഗ്രസികേരളത്തെ ആര് നയിക്കുമെന്ന് തെരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കുമെന്നും പറഞ്ഞു. ചെന്നിത്തല കഴിവും കാര്യാ ശേഷിയുമുള്ള നേതാവാണെന്നും അദ്ദേഹം പറഞ്ഞു.അഴിമതിയിൽ മുങ്ങിക്കുളിച്ച ഈ സർക്കാരിൻറെ അഴിമതികളെല്ലാം പുറത്തുകൊണ്ടുവന്നത് അദ്ദേഹമാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ചെന്നിത്തല മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

OTHER SECTIONS