ഫ്രാങ്കോ മുളയ്ക്കലിനെതിരെ മുംബൈ അതിരൂപത

By Sooraj Surendran.12 Sep, 2018

imran-azhar

 

 

മുംബൈ: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികാരോപണത്തിന് കന്യാസ്ത്രീ പരാതി നൽകിയിരുന്നു. സംഭവം വിവാദമായി ആളിപ്പടരുകയാണ്. കന്യാസ്ത്രീയെയും ബിഷപ്പിനെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ മുംബൈ അതിരൂപത ഫ്രാങ്കോ മുളയ്ക്കലിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. കന്യാസ്ത്രീയുടെ ലൈംഗികാരോപണ പരാതി സഭയുടെ പി[രതിച്ഛായ തന്നെ മാറ്റിയെന്നും മുംബൈ ആര്‍ച്ച്‌ ബിഷപ് ഫാ. നിഗല്‍ ബാരെറ്റ് പറഞ്ഞു. ഈ സാഹചര്യത്തിൽ ബിഷപ്പ് സ്ഥാനത്തുനിന്നും മാറിനിക്കണമെന്നും നിഗല്‍ ബാരെറ്റ് പറഞ്ഞു. അതേസമയം ബിഷപ്പിനെതിരായ കുറ്റാരോപണം വിശ്വാസികൾക്ക് പോലും മാനക്കേടുണ്ടാക്കുന്നതാണെന്ന് കെആര്‍എല്‍സിസി പറഞ്ഞു.


എന്നാൽ പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍. കന്യാസ്ത്രീയുടെ പരാതിയെ തുടർന്ന് സഹപ്രവർത്തകർ നടത്തുന്ന സമരം പരിധിക്കപ്പുറമാണെന്ന് കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ പറഞ്ഞു. സർക്കാരും പോലീസും സംഭവം നിഷ്പക്ഷമായി അന്വേഷിക്കണമെന്നും കുറ്റം തെളിയുമ്പോൾ കുറ്റക്കാരായവർ ആരായാലും അവർ ശിക്ഷിക്കപ്പെടണമെന്നും ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം ആവശ്യപ്പെട്ടു. ബിഷപ്പിനെതിരായ കന്യാസ്ത്രീകളുടെ സമരം തുടരുന്നത് സർക്കാരിന് തലവേദന സൃഷ്ടിക്കുകയാണ്.

OTHER SECTIONS