പൊലീസുമായി ഏറ്റുമുട്ടല്‍; പതിനാല് നക്‌സലേറ്റുകളെ വധിച്ചു

By Amritha AU.22 Apr, 2018

imran-azhar


മുംബൈ: മഹാരാഷ്ട്രയിലെ ഗട്ചിറോലി ജില്ലയില്‍ പൊലീസും നക്‌സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 13 നക്‌സലേറ്റുകളെ വധിച്ചു. ഗട്ചിറോലിയിലെ ബോറിയാ വനത്തില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലില്‍ മുതിര്‍ന്ന നക്‌സലേറ്റുകളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

വനത്തിനുള്ളില്‍ നക്‌സലേറ്റുകള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് തെരച്ചില്‍ നടത്തിയത്. തെരച്ചിലിനിടെ നക്‌സലുകള്‍ വെടിയുതിര്‍ക്കുകയും തുടര്‍ന്നു പൊലീസ് ശക്തമായി തിരിച്ചടിക്കുകയുമായിരുന്നു.

 

OTHER SECTIONS