മും​ബൈ​യി​ലെ ബ​ഹു​നി​ല​ക്കെ​ട്ടി​ട​ത്തി​ൽ വൻ അഗ്നിബാധ: നൂ​റോ​ളം ആ​ളു​ക​ൾ കുടുങ്ങി, തീ പടർന്നത് മൂന്ന്, നാല് നിലകളിൽ

By Sooraj Surendran .22 07 2019

imran-azhar

 

 

മുംബൈ.: മുംബൈയിലെ ബഹുനിലക്കെട്ടിടത്തിൽ വൻ അഗ്നിബാധ. ബാന്ദ്രയിലെ ഒമ്പത് നിലക്കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. അപകടത്തിൽ ആർക്കും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം കെട്ടിടത്തിനുള്ളിൽ നൂറോളം പേർ കുടുങ്ങിക്കിടക്കുകയാണ്. ഇവർക്കായി രക്ഷാപ്രവർത്തനം നടക്കുകയാണ്. കെട്ടിടത്തിന്റെ മൂന്നും, നാലും നിലകളിലാണ് തീ പടർന്നത്. 14 ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള തീവ്ര ശ്രമത്തിലാണ്. റോബോ ഫയർ റോബോട്ടും സ്ഥലത്തെത്തിച്ചു. എംടിഎൻഎല്ലിന്‍റെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടമാണിത്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. നിലവിൽ 60 പേരെ കെട്ടിടത്തിൽ നിന്നും രക്ഷപ്പെടുത്തി.

OTHER SECTIONS