ആവേശം വാനോളം; ഐപിഎൽ കിരീടം മുംബൈക്ക്

By Sooraj Surendran .13 05 2019

imran-azhar

 

 

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസൺ കിരീടം മുംബൈ ഇന്ത്യൻസിന്. ആവേശം നിറഞ്ഞ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനെ 1 റൺസിന് പരാജയപ്പെടുത്തിയാണ് മുംബൈ കിരീടം സ്വന്തമാക്കിയത്. സ്ട്രൈക്ക് ബൗളർ ജസ്പ്രീത് ബുംറയുടെ മാജിക്കൽ സ്പെല്ലാണ് മുംബൈയുടെ വിജയത്തിൽ നിർണായകമായത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് മുംബൈ നേടിയത്. 25 പന്തിൽ 3 ബൗണ്ടറിയും 3 സിക്‌സറും ഉൾപ്പെടെ 41 റൺസ് നേടിയ പൊള്ളാർഡിന്റെ ഭേദപ്പെട്ട പ്രകടനമാണ് മുംബൈക്ക് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 80 റൺസ് നേടിയ വാട്സന്റെ തകർപ്പൻ പ്രകടനത്തിൽ വിജയപ്രതീക്ഷ നൽകിയെങ്കിലും മലിംഗ എറിഞ്ഞ അവസാന ഓവറിൽ മുംബൈ 1 റൺസിന് ജയം നേടുകയായിരുന്നു.

OTHER SECTIONS