ബിനോയും യുവതിയും ഒരുമിച്ച് കഴിഞ്ഞു: പോലീസ് യുവതിയുടെ മൊഴിയെടുത്തു

By Sooraj Surendran .20 06 2019

imran-azhar

 

 

മുംബൈ: ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡനത്തിന് പരാതി നൽകിയ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് ഒന്നരയോടെ ഒഷിവാര പൊലീസ് സ്‌റ്റേഷനിലെത്തിയാണ് യുവതി മൊഴി നൽകിയത്. കേസുമായി ബന്ധപ്പെട്ട് പത്ത് ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കുമെന്നും മുംബൈ പോലീസ് അറിയിച്ചു. യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ, ബിനോയും, യുവതിയും പലയിടങ്ങളിലായി ഒന്നിച്ച് താമസിച്ചിരുന്നതായി പോലീസ് കണ്ടെത്തി. അതേസമയം കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നും കണ്ണൂരിലെത്തിയ അന്വേഷണ സംഘം ബിനോയ് കോടിയേരിയോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോലീസിന് ബിനോയ് കോടിയേരിയെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഡാൻസ് ബാർ ജീവനക്കാരിയായ യുവതിയാണ് ബിനോയ്‌ക്കെതിരെ പീഡന പരാതി നൽകിയത്. ബന്ധത്തിൽ എട്ട് വയസുള്ള കുട്ടിയുള്ളതായും യുവതി പരാതിയിൽ പറഞ്ഞിരുന്നു.

OTHER SECTIONS