മൂന്നാര്‍: കയ്യേറ്റമൊഴിപ്പിച്ച റവന്യു സംഘത്തിന് മുഖ്യമന്ത്രിയുടെ ശകാരം

By praveen prasannan.21 Apr, 2017

imran-azhar

തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ ഇടുക്കി ജില്ലാ ഭരണകൂടത്തിന് വിമര്‍ശനം. ജില്ലാ കളക്ടറെയും സബ് കളക്ടറെയും പിണറായി വിജയന്‍ ശകാരിച്ചു.

കുരിശ് തകര്‍ത്തത് ശരിയായില്ലെന്ന് മുഖ്യമന്ത്രി നിലപാട് ആവര്‍ത്തിച്ചു. കുരിശ് തകര്‍ക്കാന്‍ വേണ്ടി പ്രദേശത്ത് 144 പ്രഖ്യാപിച്ചതിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ജനപ്രതിനിധികളെ വിശ്വാസത്തിലെടുക്കാതെ കയ്യേറ്റമൊഴിപ്പിക്കലുമായി മുന്നോട്ട് പോകുന്നതിനെയും മുഖ്യമന്ത്രി എതിര്‍ത്തു.

പൊലീസിനെയും ജനപ്രതിനിധികളെയും വിശ്വാസത്തിലെടുക്കാതെ ഒഴിപ്പിക്കല്‍ പാടില്ലെന്ന് പിണറായി പറഞ്ഞു. ഇനി മുതല്‍ മൂന്നാറില്‍ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് ഒഴിപ്പിക്കല്‍ നടപടി ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കയ്യേറ്റ ഭൂമിയില്‍ ഭീമന്‍ കുരിശ് സ്ഥാപിച്ചത് കഴിഞ്ഞ ദിവസം പാപ്പാത്തിച്ചോലയില്‍ പൊളിച്ച് നീക്കിയിരുന്നു. കുരിശിന്‍റെ മറവില്‍ എക്കറുകളോളം സ്ഥലം കയ്യേറുകയായിരുന്നു. ഇതിനെതിരെയാണ് റവന്യു സംഘം നടപടി സ്വീകരിച്ചത്.

 

OTHER SECTIONS