പെട്ടിമുടി മണ്ണിടിഞ്ഞുണ്ടായ ദുരന്തം; 17 പേര്‍ മരിച്ചു, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം സഹായം

By Sooraj Surendran.07 08 2020

imran-azhar

 

 

മൂന്നാർ: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. അപകടത്തിൽപ്പെട്ട 15 പേരെ രക്ഷപ്പെടുത്തി. ഗാന്ധിരാജ്(48), ശിവകാമി(38),വിശാല്‍(12), രാമലക്ഷ്മി(40), മുരുകന്‍(46), മയില്‍സ്വാമി(48), കണ്ണന്‍(40), അണ്ണാദുരൈ(44), രാജേശ്വരി(43), കൗസല്യ (25), തപസ്സിയമ്മാള്‍ (42), സിന്ധു (13), നിധീഷ് (25) പനീര്‍ശെല്‍വം (50), ഗണേശന്‍ (40) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. അതേസമയം മണ്ണിടിച്ചലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 5 ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.

 

രാജമലയിലെ ദുരന്തം ലോകം അറിയാന്‍ അഞ്ച് മണിക്കൂര്‍ എടുത്തുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംഭവത്തിന്‍റെ പാശ്ചത്തലത്തില്‍ ജില്ലയിലെ ലയങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ജില്ല കളക്ടര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ണ്ണില്‍പ്പെട്ടുപോയ 47 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മേഖലയില്‍ പെയ്യുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.

 

OTHER SECTIONS