അധികാരം ലഭിച്ചാല്‍ കെ റെയില്‍ പദ്ധതി ചവറ്റുകുട്ടയിലിടുമെന്ന് കെ. മുരളീധരന്‍

By Veena Viswan .14 01 2021

imran-azhar

കോഴിക്കോട്: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കെ റെയില്‍ പദ്ധതി ചവറ്റുകുട്ടയിലിടുമെന്ന് കെ.മുരളീധരന്‍ എം.പി പറഞ്ഞു. കെ. റെയില്‍ വിരുദ്ധ ജനകീയ സമിതി കോഴിക്കോട് കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു എം.പി.

 

സര്‍വേ കല്ലുകള്‍ സ്വകാര്യ ഭൂമിയിലിടാന്‍ അനുവദിക്കുകയില്ല. വോട്ട് നഷ്ട
മായാലും അധികാരം ലഭിച്ചാല്‍ പദ്ധതി ഉപേക്ഷിക്കും. നാല് രാജ്യാന്തര വിമാനത്താവളമുള്ള സംസ്ഥാനത്ത് അര്‍ധ അധിവേഗ റെയില്‍പാതയുടെ ആവശ്യമില്ലെന്നും അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് സമരം മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

 

സാധാരണക്കാരെ ഒഴിപ്പിച്ച് നടപ്പാക്കുന്ന പദ്ധതിക്ക് സാധാരണക്കാര്‍ താമസിക്കുന്നിടത്ത് സ്റ്റോപ്പില്ലെന്നും മാര്‍ച്ചില്‍ വിമര്‍ശനമുണ്ടായി.

OTHER SECTIONS