മ​നു​ഷ്യ മ​ഹാ​ശൃം​ഖ​ല ക​ഴി​ഞ്ഞ് മടങ്ങിയ ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന് വെ​ട്ടേ​റ്റു

By Sooraj Surendran .26 01 2020

imran-azhar

 

 

തിരുവനന്തപുരം: നഗരത്തിൽ ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. മനുഷ്യ മഹാശൃംഖല കഴിഞ്ഞ് മടങ്ങുകയായിരുന്ന വഞ്ചിയൂര്‍ ബ്ലോക്ക് സെക്രട്ടറി നിതിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ നിതിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുമേഷ് ആണ് നിതിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. സുമേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

 

OTHER SECTIONS