വി​ഴി​ഞ്ഞ​ത്ത് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ മ​ർ​ദി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

By Sooraj Surendran.23 02 2020

imran-azhar

 

 

തിരുവനന്തപുരം: വിഴിഞ്ഞത്ത് അന്യസംസ്ഥാന തൊഴിലാളിയെ മർദിച്ച ഓട്ടോ ഡ്രൈവറെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. മുക്കോല സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ സുരേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. ശനിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. ജാർഖണ്ഡ് സ്വദേശി ഗൗതം മണ്ഡലിനാണ് മർദനമേറ്റത്. ഓട്ടോ റിക്ഷ പുറകോട്ടെടുക്കുന്നതിനിടയിൽ ഗൗതമിന്റെ ശരീരത്ത് ഓട്ടോ തട്ടി. ഗൗതം ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സുരേഷ് മർദിച്ചത്. സംഭവത്തെ തുടർന്ന് ഗൗതം പോലീസിൽ പരാതിപ്പെടുകയായിരുന്നു. സംഭവം കണ്ടുനിന്ന നാട്ടുകാർ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇയാൾ കഞ്ചാവിന് അടിമയാണെന്ന് നാട്ടുകാർ പറയുന്നു. സമാന സംഭവങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്.

 

OTHER SECTIONS