മകന്‍ അച്ഛനെ തലക്കടിച്ചു കൊന്നു

By Ambily chandrasekharan.26 Apr, 2018

imran-azhar

 

കണ്ണൂര്‍: മകന്‍ അച്ഛനെ തലക്കടിച്ചു കൊന്നു.കണ്ണൂര്‍ വേങ്ങാടാണ് സംഭവം.വേങ്ങാട് ചന്ദ്രന്‍(65) ആണ് മകന്‍ നിജിലിന്റെ അടിയേറ്റ് കൊലപ്പെട്ടത്. പോലീസ് ചോദ്യം ചെയ്യലില്‍ നിജില്‍ കുറ്റം സമ്മതിച്ചു. നിജിലിനെ കൂത്തുപറമ്പ്് സി ഐ ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘംപിടികൂടി.ചൊവ്വാഴ്ച രാത്രിയില്‍ അച്ഛനും മകനും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയും തര്‍ക്കം മൂര്‍ച്ഛിച്ചു പരസ്പരം അടിപിടിയാവുകയുമായിരുന്നു. പിന്നീട് ദേഷ്യത്താല്‍ നിജില്‍ അച്ഛനെ കല്ല് കൊണ്ട് തലക്ക് അടിക്കുകയായിരുന്നു. അടിയേറ്റ ചന്ദ്രന്‍ തല്‍ക്ഷണം മരിച്ചു വീഴുകയായിരുന്നു.
കൊല്ലപ്പെട്ട ചന്ദ്രന്‍ നാല് വിവാഹം കഴിച്ചിട്ടുളളതായും, ഇതില്‍ രണ്ടാമത്തെ ഭാര്യയിലുള്ള മകനാണ് താന്‍ എന്നും, തനിക്ക് രണ്ടു മാസം പ്രായമുള്ളപ്പോള്‍ അമ്മ ആത്മഹത്യ ചെയുകയായിരുന്നുവെന്നും പിന്നീട് അച്ഛന്‍ വേറെ വിവാഹം കഴിക്കുകയും തന്നെ നിരന്തരം ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്നുമാണ് നിജില്‍ പോലീസിന് മൊഴിനല്‍കിയത്.
ഈകാരണങ്ങളാന്‍ നിജിലിന് അച്ഛനോട് ദേഷ്യം ഉണ്ടായിരുന്നു എന്നാല്‍ സംഭവ ദിവസം നിജിലും അച്ഛനും വാക്കു തര്‍ക്കമാണ്ടാകുകയും ഇതിനിടയില്‍ ചന്ദ്രന്‍ നിജിലിന്റെ മരിച്ചുപോയ അമ്മയെ കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്തപ്പോള്‍ ദേഷ്യം ഇരട്ടിച്ച നിജില്‍ കല്ലുകൊണ്ട് ചന്ദ്രന്റെ തലയിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കു പറ്റിയ ചന്ദ്രന്‍ തല്‍ക്ഷണം മരണപ്പെടുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു.