മഞ്ചേരിയിൽ യുവതി വീട്ടുമുറ്റത്ത് വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്

By Web Desk.22 11 2020

imran-azhar

 

 

മഞ്ചേരി: മഞ്ചേരിയിൽ യുവതി വീട്ടുമുറ്റത്ത് വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കൂമംകുളം നല്ലൂര്‍ ക്ഷേത്രത്തിന് സമീപം കളത്തിങ്ങല്‍ പ്രസാദിന്റെ ഭാര്യയും കോവിലകംകുണ്ട് ഉണ്ണികൃഷ്ണന്റെ മകളുമായ വിനിഷ (30) യാണ് മരിച്ചത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഭർത്താവുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംശയരോഗിയായ ഭർത്താവ് വിനിഷയുടെ ഫോൺ പരിശോധനയ്ക്കായി ആവശ്യപ്പെട്ടു. തുടർന്നുണ്ടായ തർക്കത്തിൽ ഭർത്താവ് വിനീഷയുടെ തല ചുമരിലിടിച്ചു. തുടർന്ന് മൂക്കിൽ നിന്നും രക്തം വന്ന വിനിഷയെ മാതാപിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വിനിഷയുടെ പിതാവാണ് മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയത്.

 

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. ഫോറന്‍സിക് വിഭാഗം സംഭവ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മരണം കൊലപാതകമാണെന്നു തെളിഞ്ഞത്. ഭർത്താവ് പ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പ്രസാദ് കുറ്റം സമ്മതിച്ചു. അറസ്റ്റിലായ പ്രസാദിനെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

 

OTHER SECTIONS