മുരുകനെ എത്തിച്ചപ്പോള്‍ കൊല്ലം മെ‍ഡിട്രീന ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നു

By BINDU PP.13 Aug, 2017

imran-azhar

 

 


തിരുവനന്തപുരം : മുരുകന് ചികിത്സ നിഷേധിക്കപ്പെട്ട ദിവസത്തെ കൊല്ലം മെ‍‍ഡിട്രീന ആശുപത്രിയിലെ രേഖകള്‍ സ്വകര്യ മാധ്യമത്തിന് ലഭിച്ചു. മെഡിട്രീനയില്‍ ഒരു വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. വെന്റിലേറ്റര്‍ ഉണ്ടായിരുന്നിട്ടും പ്രാഥമിക ചികിത്സ നിഷേധിച്ചതിനാണ് ഈ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.ഇക്കഴിഞ്ഞ ‍ഞായര്‍ രാത്രി 11.26 നാണ് ഗുരുതരമായി പരിക്കേറ്റ മുരുകനെയും വഹിച്ചുകൊണ്ടുള്ള 'ട്രാക്കിന്റെ' ആംബുലന്‍സ് കൊട്ടിയും കിംസില്‍ നിന്നും മെ‍‍ഡിട്രീന ആശുപത്രിയിലെത്തുന്നത്. ആകെ ഏഴ് വെന്റിലേറ്ററുകളുള്ള മെ‍‍ഡിട്രീനയില്‍ മൂന്നെണ്ണത്തില്‍ രോഗികളുണ്ടായിരുന്നു. കൊട്ടാരക്കര സ്വദേശി ജയ, മയ്യനാട് സ്വദേശി ബാബു രാജന്‍, ചെങ്ങമനാട് സ്വദേശി ലില്ലിക്കുട്ടി എന്നിവരാണവര്‍. ബാക്കി മൂന്ന് വെന്റിലേറ്ററുകള്‍ കേടാണ്. ശേഷം വരുന്ന ഒരു വെന്‍റിലേറ്ററില്‍ മുരുകനെ പ്രവേശിപ്പിക്കാമായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

 

OTHER SECTIONS